09:21am 06 November 2026
NEWS
സുരക്ഷയെ കരുതി ഓവർടൈം ജോലിക്ക് തയ്യാറാകാതിരുന്ന ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടു
13/02/2025  12:13 PM IST
nila
സുരക്ഷയെ കരുതി ഓവർടൈം ജോലിക്ക് തയ്യാറാകാതിരുന്ന ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടു

ഓവർടൈം ജോലിക്ക് തയ്യാറാകാതിരുന്ന ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട് ഇന്ത്യൻ റയിൽവെ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കൊല്ലത്തെ ​ഗുഡ്സ് ലോക്കോ പൈലറ്റുമായ ​ദീപുരാജിനാണ് നിർബന്ധിത വിരമിക്കൽ നൽകിയത്. 15 വർഷം സർവീസ് ബാക്കിനിൽക്കെയാണ് ദീപുരാജിനെ സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എഞ്ചിനീയർ (ഓപ്പറേഷൻസ്) സർവീസിൽ നിന്നും പിരിച്ചുവിട്ടത്. സുരക്ഷയെ കരുതിയാണ് ദീപുരാജ് ഓവർടൈം ജോലിക്ക് തയ്യാറാകാതിരുന്നത്.

ഡ്യൂട്ടി സമയമായ എട്ടുമണിക്കൂർ ട്രെയിനോടിച്ച ശേഷം വീണ്ടും 155 കിലോമീറ്ററോളം ട്രെയിനോടിക്കാൻ ദീപുരാജിനോട് ആവശ്യപ്പെടുകയാണ്. മറ്റ് ലോക്കോപൈലറ്റുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തായിരുന്നു ഈ ആവശ്യം. താൻ ക്ഷീണിതനാണെന്നും മതിയായ വിശ്രമമില്ലാതെ ട്രെയിനോടിക്കുന്നത് സുരക്ഷിതമല്ലെന്നും ദീപുരാജ് പറഞ്ഞെങ്കിലും വീണ്ടും ഡ്യൂട്ടി ചെയ്യേണ്ടിവന്നു. ഇതിന് പിന്നാലെ പെരിനാട് എത്തിയപ്പോൾ ക്രൂചെയ്ഞ്ച് അനുവദിച്ചെങ്കിലും പിന്നീട് നിർബന്ധിത വിരമിക്കലിന് വിധേയമാക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img